---
title: "കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു"
english_title: "Out-of-state worker stabbed in Koyilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/47945/Out-of-state worker stabbed in Koyilandy"
published_at: "2022-06-08T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a0ce6737894_youth_congress_attach.JPG"
keywords: []
---

# കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

> **Lead Summary:** ** കൊയിലാണ്ടി**: കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. എടക്കുളം വാടകവീട്ടില്‍ താമസിക്കുന്ന ജിത്തു ബര്‍മ്മന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്.

## Article Content

** കൊയിലാണ്ടി**: കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. എടക്കുളം വാടകവീട്ടില്‍ താമസിക്കുന്ന ജിത്തു ബര്‍മ്മന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കൊപ്പം വാടകക്കു താമസിക്കുന്ന തുളസീറാം എന്ന ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുന്‍വൈരാഗ്യമാണ് കുത്തിയതിനു പിന്നിലെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/47945/Out-of-state worker stabbed in Koyilandy)